തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്.
എല്ലാ പ്രായത്തിൽപ്പെട്ട രോഗികൾക്കും മരണം സംഭവിക്കാമെന്നാണു മുന്നറിയിപ്പ്. ഇന്നലെ വരെയുളള കണക്ക് അനുസരിച്ച് 613 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. മരിച്ചവരിൽ 70 ശതമാനവും അറുപത് വയസിനു മുകളിലുള്ളവരാണ്. 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്കരുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കിൽ പറയുന്നത്.
ഒരു വയസിനും 17 വയസിനുമിടയിലുള്ള മൂന്നു പേരും 18 വയസിനും 40നും ഇടയിലുള്ള 28 പേരും 41-നും 59-നും ഇടയിലുള്ള 140 പേരും കോവിഡ് ബാധിച്ച് മരിച്ചു. മരിച്ചവരിൽ 72.73 ശതമാനം പേർക്കും സന്പർക്കം വഴിയാണു രോഗം പിടിപെട്ടത്.
കോവിഡ് വ്യാപനം രൂക്ഷമാകുമെന്നു റിപ്പോർട്ട്
01:37 AM Sep 25, 2020 | Deepika.com