തിരുവനന്തപും: എന്‍ജിനിയറിംഗ് റാങ്ക് പട്ടിക പുറത്തുവന്നപ്പോള്‍ ആദ്യ പത്തില്‍ ഒന്‍പതും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. 10-ാം റാങ്ക് സ്വന്തമാക്കിയ എം.ആര്. അലീന മാത്രമാണ് ആദ്യ പത്തില്‍ ഇടംനേടിയ പെണ്‍കുട്ടി. എസ് സി, എസ് ടി വിഭാഗങ്ങളില്‍ ഒന്നാം റാങ്കുകള്‍ ആണ്‍കുട്ടികള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം റാങ്കുകള്‍ പെണ്‍കുട്ടികള്‍ നേടി. ഫാര്‍മസിയില്‍ ആദ്യ മൂന്നു റാങ്കും ആണ്‍കുട്ടികള്‍ക്കാണ്.
എന്‍ജിനിയറിംഗില്‍ ആദ്യ 100 റാങ്കില്‍ 87 എണ്ണം ആണ്‍കുട്ടികള്‍ സ്വന്തമാക്കിയപ്പോല്‍ 13 എണ്ണത്തിന് പെണ്‍കുട്ടികള്‍ അവകാശികളായി. ഇതില്‍ 66 വിദ്യാര്‍ഥികള്‍ ഒന്നാം തവണ പ്രവേശന പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ ഇടം നേടിയതാണ്.
ആദ്യ 100 ല്‍ 21 റാങ്കുള്‍ തിരുവനന്തപുരം ജില്ലയില്‍ നന്നുളള വിദ്യാര്‍ഥികളാണ് നേടിയത്. . കോട്ടയം19 , മലപ്പുറം18 എന്നിങ്ങനെയാണ് ആദ്യ 100 ല്‍ ഇടം നേടിയ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള മറ്റു ജില്ലകള്‍. ഫാര്‍മസിയില്‍ ആദ്യ പത്തില്‍ മൂന്നു പെണ്‍കുട്ടികളും ഏഴു ആണ്‍കുട്ടികളും ഇടം പിടിച്ചു.
റാങ്ക് പട്ടികയില്‍ കൂടുതല്‍ കുട്ടികള്‍ തിരുവനന്തപുരത്തു നിന്ന്
തിരുവനന്തപുരം: എന്‍ജിനിയറിംഗ് റാങ്ക് പട്ടികയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഇടംപിടിച്ചത് തിരുവനന്തപുരം ജില്ലയില്‍ നിന്ന്. ഇന്നലെ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റില്‍ ജില്ലയില്‍ നിന്ന് 6479 വിദ്യാര്‍ഥികളാണ് ഇടം പിടിച്ചത്. ഇതില്‍ തന്നെ 126 വിദ്യാര്‍ഥികള്‍ ആദ്യ 1000 റാങ്കിനുള്ളിലാണ് ഇടം നേടിയത്.
കൊല്ലം-5306, പത്തനംതിട്ട-1868, ആലപ്പുഴ-3093,കോട്ടയം-2995, ഇടുക്കി-991, എറണാകുളം-6119,തൃശൂര്‍-5335, പാലക്കാട്-3236,മലപ്പുറം-5812,കോഴിക്കോട്-5068,വയനാട്858,കണ്ണൂര്‍-4252,കാസര്‍ഗോഡ്-1398 എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ നിന്നും റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍. കൂടാതെ കേരളത്തിനു പുറത്തു പരീക്ഷ എഴുതിയ 426 വിദ്യാര്‍ഥികളും റാങ്ക് പട്ടികയില്‍ ഇടം നേടി.
പ്രവേശന നടപടികള്‍ 29 മുതല്‍
തിരുവനന്തപുരം: എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന നടപടികള്‍ ഈ മാസം 29ന് ആരംഭിക്കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ . സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ആദ്യ പത്തില്‍ ഒന്‍പതും ആണ്‍കുട്ടികള്‍
01:12 AM Sep 25, 2020 | Deepika.com