പാലാ: ഈ വർഷത്തെ കേരളാ എൻജീനീയറിംഗ് പ്രവേശന പരീക്ഷയിൽ പാലാ ബ്രില്ല്യന്റ് മികച്ച വിജയം കരസ്ഥമാക്കി.
ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ വരുണ്‍ കെ.എസ് 600-ൽ 593.6776 മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ വർഷം നടന്ന ജെഇഇ. മെയിൻ പരീക്ഷയിൽ 99.9476069 പേർസെന്റൈൽ സ്കോർ നേടി ദേശീയതലത്തിൽ 690-ാം റാങ്ക് വരുണ്‍ നേടുകയുണ്ടായി.
ക്ലാസുള്ള ദിവസങ്ങളിൽ ഏഴുമണിക്കൂറും ക്ലാസില്ലാത്ത ദിവസങ്ങളിൽ പതിനഞ്ച് മണിക്കൂറുമാണ് വരുണ്‍ പഠനത്തിനായി നീക്കിവച്ചത്. രണ്ടുവർഷത്തിനിടയിൽ നിരവധി മോഡൽ പരീക്ഷകൾ എഴുതിയതുമൂലം പരീക്ഷാ സമയം കൃത്യമായി വിനിയോഗിക്കുവാനും സംശയങ്ങൾ തീർക്കുവാനും ചോദ്യങ്ങൾ ചെയ്യാനുള്ള വേഗത ലഭിക്കുവാനും സഹായകമായി.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗോകുൽ ഗോവിന്ദ് 600 ൽ 591.9297 മാർക്കാണ് നേടിയത്. പ്ലസ്ടു പഠനത്തിനുശേഷം ബ്രില്ല്യന്റിലെ ഐഐടി. റിപ്പീറ്റേഴ്സ് ബാച്ചിൽ പരിശീലനം നേടിയിരുന്നു.
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നിയാസ് മോൻ 600-ൽ 585.4389 മാർക്കാണ് നേടിയത്. പ്ലസ്ടു പഠനത്തിനുശേഷം ബ്രില്ല്യന്റിലെ ഐ.ഐ.റ്റി. റിപ്പീറ്റേഴ്സ് ബാച്ചിൽ പരിശീലനം നേടിയിരുന്നു.
നാലാം സ്ഥാനം കരസ്ഥമാക്കിയ ആദിത്യ ബൈജു 600-ൽ 585.2016 മാർക്കാണ് നേടിയത്. മാന്നാനം കെ.ഇ. സ്കൂൾ വിദ്യാർത്ഥിയായ ആദിത്യ, പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിന്റെ ഐഐടി ബാച്ചിൽ പ്രത്യേകം പരിശീലനം നേടി വരുകയായിരുന്നു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 99.9940874 പേർസെന്റൈൽ സ്കോറോടെ ദേശീയതലത്തിൽ 101 -ാം റാങ്കും ആദിത്യ കരസ്ഥമാക്കി.
അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ അദ്വൈത് ദീപക് 600 -ൽ 584.9394 മാർക്കാണ് നേടിയത്. ഈ കഴിഞ്ഞ ജെഇഇ മെയിൻ പരീക്ഷയിൽ 99.9943356 പേർസന്ൈറൽ സ്കോറോടെ ദേശീയ തലത്തിൽ 95-ാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും നേടിയ അദ്വൈത് ചങ്ങനാശ്ശേരി പ്ലാസിഡ് വിദ്യാവിഹാർ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിവരുകയാണ്.
എസ്സി വിഭാഗത്തിൽ എം.ജെ. ജഗൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇക്കഴിഞ്ഞ ജെ.ഇ.ഇ. ബി പ്ലാനിംഗ് പരീക്ഷയിൽ കാറ്റഗറി വിഭാഗത്തിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനവും ബി.ആർക്. പരീക്ഷയിൽ രണ്ടാംസ്ഥാനവും ജഗൻ നേടുകയുണ്ടായി.
എസ്.ടി വിഭാഗത്തിൽ അശ്വിൻ സാം ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടു വർഷമായി ബ്രില്ല്യന്റ് സ്റ്റഡിസെന്ററിന്റെ ഐ.ഐ.റ്റി. ബാച്ചിൽ പ്രത്യേക പരിശീലനം നേടിവരുകയായിരുന്നു.
ഫാർമസി പരീക്ഷയിൽ ഒന്നാം റാങ്കും എൻജിനീയറിംഗ് പരീക്ഷയിൽ 8-ാം റാങ്കും അക്ഷയ് കെ. മുരളീധരൻ കരസ്ഥമാക്കി. പ്ലസ്ടു പഠനത്തിനുശേഷം ബ്രില്ല്യന്റിലെ ഐഐടി റിപ്പീറ്റേഴ്സ് ബാച്ചിൽ പരിശീലനം നേടിയിരുന്നു.
ആദ്യത്തെ 10 റാങ്കിൽ പത്തും 20 റാങ്കിൽ പതിനേഴും ബ്രില്യന്റിന്
ആദ്യത്തെ 10 റാങ്കിൽ പത്തും 20 റാങ്കിൽ പതിനേഴും 30 റാങ്കിൽ ഇരുപത്തിയഞ്ചും 50 റാങ്കിൽ നാൽപത്തിരണ്ടും 100 റാങ്കിൽ 82 ഉം 250 റാങ്കിൽ 204 ഉം 500 റാങ്കിൽ 360 ഉം നേടാനായി. 14 ജില്ലകളിൽ 12 ജില്ലകളിലും ബ്രില്ല്യന്റിലെ കുട്ടികളാണ് ഒന്നാമത് എത്തിയത്.
നാനൂറ്റി എണ്‍പതിലധികം അദ്ധ്യാപകരുൾപ്പെടെ എഴുനൂറിൽപരം ജീവനക്കാർ ജോലിചെയ്യുന്ന ബ്രില്ല്യന്റ് സ്റ്റഡിസെന്റർ ഇന്ത്യയിലെ മികച്ച പ്രവേശനപരീക്ഷാപരിശീലന കേന്ദ്രങ്ങളിലൊന്നാണ്. തികഞ്ഞ അച്ചടക്കവും വിദഗ്ധരായ അദ്ധ്യാപകരുടെ അർപ്പണബോധത്തോടെയുള്ള അദ്ധ്യാപന മികവും അതിവിപുലമായ ലൈബ്രറി സൗകര്യവുമാണ് ബ്രില്ല്യന്റിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ പ്രവേശനപരീക്ഷകളിൽ ഒന്നാമതെത്തുവാൻ പ്രാപ്തരാക്കുന്നത്.
സാമൂഹിക പ്രതിബദ്ധതയ്ക്ക് മുൻതൂക്കം നൽകുന്ന ബ്രില്ല്യന്റ് സ്റ്റഡിസെന്റർ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അർഹമായ സഹായം നൽകുവാൻ സന്നദ്ധമാണ്.
അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും നിർലോഭമായ സഹകരണമാണ് ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ എല്ലാ നേട്ടത്തിനും കാരണമെന്ന് മാനേജിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി. മാത്യു, ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, സന്തോഷ്കുമാർ ബി, അദ്ധ്യാപകർ എന്നിവർ ചേർന്ന് അനുമോദിച്ചു.
2021 വർഷത്തേക്കുള്ള repeat ers JEE advanced (IIT)പരീക്ഷകൾക്കുളള കോച്ചിംഗ് ക്ലാസ്സുകൾ 2020 ഒക്ടോബർ നാലിന് ഓണ്‍ലൈനായി ആരംഭിക്കുന്നു. ഇതിലേക്കുള്ള പ്രവേശനം കേരളാ എൻട്രൻസ് സ്കോറിന്റെയും ജെഇഇ മെയിൻ പെർസെന്ൈറയിൽ സ്കോറിന്റെയും, ബോർഡ് എക്സാം മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. അർഹരായ വിദ്യാർഥികൾക്ക് സ് കോളർഷിപ്പുകൾ നൽകുന്നതാണ്.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.ww w.brilliantpala.org
ഉന്നത റാങ്കുകൾ പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിന്
01:12 AM Sep 25, 2020 | Deepika.com