കൊച്ചി: ഓണ്‍ലൈന്‍ ക്ലാസുകള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് നല്കിയ ഉത്തരവിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ദൈര്‍ഘ്യം രണ്ടു മണിക്കൂറില്‍ കൂടരുത്, ടേം പരീക്ഷയ്ക്ക് സമാനമായി ഓണ്‍ലൈന്‍ എഴുത്തു പരീക്ഷകള്‍ പാടില്ല എന്നീ നിര്‍ദേശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
കമ്മീഷന്റെ ഉത്തരവിനെതിരേ തിരുവല്ല സെന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സ്കൂള്‍ അധികൃതര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ക്ലാസുകളില്‍ ഒരു സെഷന്റെ പരമാവധി ദൈര്‍ഘ്യം അര മണിക്കൂറായി നിജപ്പെടുത്തണം, ഓരോ സെഷനു ശേഷവും 15 മുതല്‍ 30 മിനിട്ടു വരെ വിശ്രമം അനുവദിക്കണം എന്നിങ്ങനെ ആറു നിര്‍ദേശങ്ങളാണ് കമ്മീഷന് സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ സ്കൂളുകള്‍ക്ക് നല്‍കിയത്. ഇതിനെതിരെയാണ് സ്കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഓണ്‍ലൈന്‍ ക്ലാസ്: ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കു സ്റ്റേ
12:18 AM Sep 25, 2020 | Deepika.com