പാലാ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാന്‍സര്‍ രോഗി മരിച്ചു. വെള്ളിയേപ്പള്ളി പുത്തന്‍പുരയ്ക്കല്‍ പി.എൻ. ശശി (68) ആണ് മരിച്ചത്. മൂന്നു വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. നാലു ദിവസം മുന്‍പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെയാണ് മരിച്ചത്. പാലാ കുരിശുപള്ളിക്കവലയില്‍ തയ്യല്‍ക്കടയും കൂള്‍ബാറും നടത്തിവരികയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഉഷ. മക്കൾ: ഗീതു, ജിതിൻ. മരുമകൻ: ജിനൻ.
ഹരിപ്പാട്: കോവിഡ് ബാധിച്ച് കൽപ്പണി തൊഴിലാളി മരിച്ചു.കുമാരപുരം പൊത്തപ്പള്ളി കൊപ്പാറ കിഴക്കതിൽ ശ്രീധരൻ(58) ആണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.നേരത്തേ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച ശ്വാസം മുട്ടലും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം ഇന്ന് 11ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ .ഭാര്യ : അന്പിളി. മക്കൾ: ആദിത്യൻ, അഭിരാമി .
മാവേലിക്കര: മണക്കാട് കോയിക്കളത്തിൽ ശാരി രാജൻ (47) കോവിഡ് ബാധിച്ചു മരിച്ചു. ഒരു മാസം മുൻപു ശസ്ത്രക്രിയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിരീക്ഷണത്തിൽ കഴിയവേ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയിലാണു മരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ മൂന്നാം വാര്‍ഡ് അറക്കല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ പെണ്ണമ്മ (80)കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം പിന്നീട്. മക്കള്‍: രാജു, സാബു, മോളി.
കോവിഡ് മരണങ്ങൾ
12:18 AM Sep 25, 2020 | Deepika.com