കൊച്ചി: ഇറാഖില്‍ ഐഎസിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്തെന്നാരോപിച്ച് തൊടുപുഴ സ്വദേശിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം പ്രത്യേക എന്‍എഎ കോടതി നാളെ വിധി പറയും.
വിചാരണ നേരിട്ട കേസിലെ ഏക പ്രതി തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ സുബ്ഹാനി ഹാജാ മൊയ്തീനെതിരായ(34) കേസിലാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ വിധി പറയുന്നത്.
ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്തെന്നാരോപിച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. 2015 ല്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് പോയ സുബ്ഹാനി ഐഎസില്‍ ചേര്‍ന്നതായും അവിടെ വച്ച് പരിശീലനം ലഭിച്ചുവെന്നും, പിന്നീട് ഇറാഖിലെ മൊസൂളിനടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം യുദ്ധംചെയ്തെന്നുമാണ് എന്‍ഐഎ ആരോപണം.
ഐഎസിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്തെന്ന കേസില്‍ വിധി നാളെ
12:03 AM Sep 24, 2020 | Deepika.com