കൊച്ചി: ഒതായി അബ്ദുള്‍ മനാഫ് വധക്കേസിന്റെ വിചാരണയ്ക്കു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വി.എന്‍. അനില്‍ കുമാറിനെ നിയമിച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
മനാഫ് വധക്കേസില്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് ഒമ്പതു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചു മനാഫിന്റെ സഹോദരന് അബ്ദുള്‍ റസാക്ക് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.
മനാഫ് വധക്കേസ്: അനില്‍ കുമാർ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ
12:03 AM Sep 24, 2020 | Deepika.com