കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിൽ തന്റെ കൈകള്‍ ശുദ്ധമാണെന്നും അഴിമതിക്കേസിൽ തന്നെ കുരുക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ.
പാലം നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കരാറുകാരന്‍തന്നെ പരിഹരിക്കണം. ഇതിനായി പ്രത്യേക കരാറുണ്ടാക്കിയിട്ടുണ്ട്. നിര്‍മാണവുമായി ബന്ധപ്പെട്ടു സാമ്പത്തികമായി ഒന്നും നേടിയിട്ടില്ല. അഴിമതി സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോടു പറഞ്ഞു.
തന്റെ കൈകള്‍ ശുദ്ധമെന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്
11:44 PM Sep 23, 2020 | Deepika.com