നെടുംകുന്നം: കേവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. നെടുംകുന്നം തുണ്ടിപ്പറന്പിൽ ടി.ആർ. സുരേന്ദ്രന്റെ (റിട്ട. ഗവ. ജീവനക്കാരൻ അരുണാചൽ പ്രദേശ്). ഭാര്യ പി.എൻ. കമലാക്ഷിയാ (64) ണു മരിച്ചത്. സംസ്കാരം നടത്തി. വൃക്കരോഗത്തെ തുടർന്നു തിരുവല്ലയിലെ സ്വകാര്യശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ന്യൂമോണിയ ബാധയും ഉണ്ടായി. ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെയാണു മരിച്ചത്. മക്കൾ: സുകേഷ് കുമാർ, സുകന്യ. മരുമക്കൾ: പ്രിയങ്ക (തിരുവനന്തപുരം), ലിനു (തിരുവല്ല).
ചേർത്തല: കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. നഗരസഭ രണ്ടാം വാർഡിൽ നെടിയേടത്ത് ടോമി വർഗീസ് (58)ആണ് മരിച്ചത്. കുവൈറ്റിൽ ജോലി ചെയ്തിരുന്ന ടോമിക്ക് ഹൃദയ ശസ്ത്രക്രീയക്ക് ശേഷം വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് രോഗം പിടിപെട്ടത്. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: പരേതയായ എൽസമ്മ ഉഴുവ കുഴുപ്പള്ളി കുടുംബാംഗം. മക്കൾ: ടെൽസി, ടെൽജി.
ചേർത്തല:കോവിഡ് ബാധിച്ച് ഓട്ടോ തൊഴിലാളി മരിച്ചു. നഗരസഭ 17-ാം വാർഡിൽ ഇല്ലിക്കൽവെളി ഉണ്ണപ്പന്റെ മകൻ വേണു (കണ്ണൻ-39) ആണ് മരിച്ചത്. എലിപ്പനി ബാധിച്ച് ദിവസങ്ങളായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താലൂക്ക് ആശുപത്രിക്ക് മുന്നിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു വേണു ഭാര്യ: അംബിക. മക്കൾ: വീണ, വിപിൻ.
ചങ്ങനാശേരി:കോവിഡ് ബാധിച്ചു ഗൃഹനാഥൻ മരിച്ചു. വാത്താച്ചിറ വി.ഒ.തോമസ്(കുഞ്ഞോമ്മാച്ചൻ-68)ആണ് മരിച്ചത്. തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പാറേൽ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. ഭാര്യ കുഞ്ഞുമോൾ അഴിമുഖം കുടുംബാംഗം. മകൾ: നിധിമോൾ(അയർലൻഡ്), മരുമകൻ: മിഥുൻ(പുത്തേട്ട്, കൊരട്ടി).
കേവിഡ് മരണങ്ങൾ
11:44 PM Sep 23, 2020 | Deepika.com