തിരുവനന്തപുരം: കെപിസിസിയുടെ 16 ഭാരവാഹികൾക്കു പ്രവർത്തനമികവില്ലെന്നു ഗ്രേഡിംഗിൽ കണ്ടെത്തി. കെപിസിസി പെർഫോർമൻസ് അസസ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും ഒന്നാമത്തെ ത്രൈമാസ വിലയിരുത്തൽ പൂർത്തിയായപ്പോഴാണിത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പ്രവർത്തന മികവാണ് ആദ്യപാദത്തിൽ പരിശോധിച്ചത്.
പ്രവർത്തന ക്ഷമമാകാത്തവർക്കു കെപിസിസി തിരുത്തൽ നടപടികൾ നിർദേശിക്കും. കെപിസിസി ഭാരവാഹികളിൽ ഒമ്പതു പേർ പച്ച കാറ്റഗറിയിലും 20 പേർ മഞ്ഞ കാറ്റഗറിയിലുമാണ്.
16 ഭാരവാഹികൾ ചുവപ്പ് കാറ്റഗറിയിലായി. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പച്ച, മഞ്ഞ, ചുവപ്പ് എന്നീ മൂന്നു കാറ്റഗറികളായാണ് തിരിച്ചിരിക്കുന്നത്. മികച്ച പ്രവർത്തനം നടത്തുന്നവർ പച്ചയിലും ശരാശരിക്കാർ മഞ്ഞയിലും മികവു പുലർത്താത്തവർ ചുവപ്പിലുമായാണ് ഉൾപ്പെടുക ഒമ്പതു ഡിസിസികൾ പച്ച കാറ്റഗറിയിലും അഞ്ചു ഡിസിസികൾ മഞ്ഞയിലുമാണ്. ഒരു ഡിസിസി പോലും ചുവപ്പ് കാറ്റഗറിയിൽ വന്നിട്ടില്ലെന്നത് ശ്രദ്ധേയമായി. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പ്രവർത്തന മികവ് പരിശോധിക്കാൻ ഒക്ടോബർ നാലു മുതൽ 22 വരെ എല്ലാ ജില്ലകളിലും റിവ്യൂ യോഗങ്ങൾ നടക്കുമെന്ന് ഗ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ് അറിയിച്ചു.
16 കെപിസിസി ഭാരവാഹികൾക്ക് പ്രവർത്തനമികവില്ലെന്നു കണ്ടെത്തൽ
01:59 AM Sep 23, 2020 | Deepika.com