മോ​ണ്‍. ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഒ​ക്ടോ​. 29ന്

12:27 AM Sep 23, 2020 | Deepika.com
കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ നി​​യു​​ക്ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മോ​​ണ്‍. ജോ​​ർ​​ജ് കു​​രി​​ശും​​മൂ​​ട്ടി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​കം ഒ​​ക്‌​ടോ​​ബ​​ർ 29നു ​​രാ​​വി​​ലെ 8.30നു ​​കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ലി​​ൽ.

മെ​​ത്രാ​​ഭി​​ഷേ​​ക​​ത്തി​​നു​​മു​​ന്പു​​ള്ള റ​​ന്പാ​​ൻ പ​​ട്ടം ഒ​​ക്‌​ടോ​​ബ​​ർ 11നു ​​രാ​​വി​​ലെ 8.30ന് ​​റാ​​ന്നി സെ​​ന്‍റ് തെ​​രേ​​സാ​​സ് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ത്തും.

ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് മ​​ല​​ങ്ക​​ര സു​​റി​​യാ​​നി കത്തോലിക്കാ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കുമെന്ന് വികാരി ജനറാ ൾ മോൺ മൈക്കിൾ വെട്ടിക്കാ ട്ട് അറിയിച്ചു.