നാ​വി​ക​സേ​ന​യ്ക്കു ച​രി​ത്ര​നി​മി​ഷം; പടക്ക​പ്പ​ലി​ല്‍ ഇ​നി വ​നി​ത​ക​ളും

01:18 AM Sep 22, 2020 | Deepika.com
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​കസേ​​​ന​​​യ്ക്കു ച​​​രി​​​ത്രനി​​​മി​​​ഷ​​​മൊ​​​രു​​​ക്കി യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ല്‍ ആ​​​ദ്യ വ​​​നി​​​താ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​കാ​​​നൊ​​​രു​​​ങ്ങി സ​​​ബ് ല​​​ഫ്റ്റ​​​ന​​​ന്‍റു​​​മാ​​​രാ​​​യ കു​​​മു​​​ദി​​​നി ത്യാ​​​ഗി​​​യും റി​​​തി സിം​​ഗും.

ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​നാ ആ​​​സ്ഥാ​​​ന​​​മാ​​​യ കൊ​​​ച്ചി നേ​​​വ​​​ല്‍ബേ​​​സി​​​ല്‍ നി​​​ന്നാ​​​ണ് ഇ​​​വ​​​ര്‍ ഒ​​​ബ്‌​​​സെ​​​ര്‍​വ​​​ര്‍​മാ​​​രാ​​​യി പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളി​​​ല്‍നി​​​ന്ന് ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യു​​​ന്ന ഹെ​​​ലി​​​കോ​​​പ്ട​​​റു​​​ക​​​ളി​​​ലാ​​​ണ് ഇ​​​വ​​​ര്‍​ക്കു നി​​​യ​​​മ​​​നം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഐ​​​എ​​​ന്‍​എ​​​സ് ഗ​​​രു​​​ഡ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ റി​​​യ​​​ര്‍ അ​​​ഡ്മി​​​റ​​​ല്‍ ആ​​​ന്‍റ​​​ണി ജോ​​​ര്‍​ജ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് വിം​​ഗ്സ് ന​​​ല്‍​കി.

നേ​​​വ​​​ല്‍ ബേ​​​സി​​​ലെ അ​​​ക്കാ​​ഡ​​​മി​​​യി​​​ല്‍നി​​​ന്ന് ഒ​​​ബ്‌​​​സെ​​​ര്‍​വ​​​ര്‍ കോ​​​ഴ്‌​​​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ 17 പേ​​​രു​​​ടെ ബാ​​​ച്ചി​​​ലാ​​​ണ് കു​​​മു​​​ദി​​​നി​​​യും റി​​​തി​​​യു​​​മു​​​ള്ള​​​ത്. ഇ​​​തു​​​വ​​​രെ ഫി​​​ക്‌​​​സ​​​ഡ് വിം​​ഗ് എ​​​യ​​​ര്‍​ക്രാ​​​ഫ്റ്റു​​​ക​​​ളി​​​ല്‍ (ക​​​ര​​​യി​​​ല്‍നി​​​ന്നു​​​യ​​​ര്‍​ന്ന് ക​​​ര​​​യി​​​ല്‍ ത​​​ന്നെ ലാ​​​ന്‍​ഡ് ചെ​​​യ്യു​​​ന്ന​​​വ) മാ​​​ത്ര​​​മാ​​​ണ് വ​​​നി​​​താ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്. ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യ​​​തോ​​​ടെ​​​യാ​​​ണ് കു​​​മു​​​ദി​​​നി​​​യും റി​​​തി​​​യും ച​​​രി​​​ത്ര​​​ത്തി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​യ്​​​ക്കു​​​ന്ന​​​ത്.

ക്രൂ ​​​ക്വാ​​​ര്‍​​ട്ടേ​​​ഴ്‌​​​സി​​​ലെ സ്വ​​​കാ​​​ര്യ​​​ത​​​ക്കു​​​റ​​​വ്, ബാത്ത്റൂം ​​​അ​​​പ​​​ര്യാ​​​പ്ത​​​ത തു​​​ട​​​ങ്ങി​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ മൂ​​​ല​​​മാ​​​ണ് വ​​​നി​​​ത​​​ക​​​ളെ ഇ​​​തു​​​വ​​​രെ ക്രൂ​​​വി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​തി​​​രു​​​ന്ന​​​ത്. ര​​​ണ്ടു വ​​​നി​​​താ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കും നേ​​​വി​​​യു​​​ടെ മ​​​ള്‍​ട്ടി റോ​​​ള്‍ ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കി.

നേ​​​വി​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ എം​​​എ​​​ച്ച് 60 ആ​​​ര്‍ ഹെ​​​ലി​​​കോ​​​പ്ട​​​റാ​​​ണ് ഇ​​​രു​​​വ​​​രും പ​​​റ​​​ത്തു​​​ക. ശ​​​ത്രു ക​​​പ്പ​​​ലു​​​ക​​ളെ​​​യും അ​​​ന്ത​​​ര്‍​വാ​​​ഹി​​​നി​​​ക​​​ളെ​​​യും തി​​​രി​​​ച്ച​​​റി​​​യാ​​​ന്‍ പ്രാ​​​പ്തി​​​യു​​​ള്ള അ​​​തി​​​നൂ​​​ത​​​ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് നേ​​​വി​​​യു​​​ടെ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ലു​​​ള്ള​​​ത്.

റ​​​ഫാ​​​ല്‍ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ വ​​​നി​​​താ ​പൈ​​​ല​​​റ്റു​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക എ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സ് ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്ന റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ല്‍ വ​​​നി​​​താ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള വാ​​​ര്‍​ത്ത​​​ക​​​ളും പു​​​റ​​​ത്തു​​​വ​​​​ന്ന​​​ത്.