കൊച്ചി: മാള മെറ്റ്സ് സ്കൂള്‍ ഓഫ് എന്ജിനീറിംഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മെറ്റ്സ് പൊളിടെക്നിക് കോളജിനു മൂന്നു ത്രിവത്സര ഡിപ്ലോമ കോഴ്സുകള്‍ക്ക് കൂടി ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്റെയും കേരള സര്‍ക്കാറിന്റെ കീഴിലുള്ള സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എഡ്യുക്കേഷന്റെയും അനുമതി ലഭിച്ചു.
നിലവില്‍ നടത്തിവരുന്ന ആര്‍ക്കിടെക്ചര്‍, കൊമേഴ്സല്‍ പ്രാക്ടീസ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകള്‍ക്ക് പുറമെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് എന്നീ കോഴ്സുകള്‍ക്കാണ് അനുമതി ലഭിച്ചത്. കൂടുതൽ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.metspoly.ac.in.
മെറ്റ്സ്: മൂന്നു ത്രിവത്സര ഡിപ്ലോമ കോഴ്സുകള്‍ക്ക് കൂടി അനുമതി
12:33 AM Sep 22, 2020 | Deepika.com