ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ അപേക്ഷ തീയതി
12:33 AM Sep 22, 2020 | Deepika.com
കോട്ടയം: എംജി സർവകലാശാല നാലാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ-ഇന്റലെക്ച്വൽ ഡിസെബിലിറ്റി/ലേണിംഗ് ഡിസെബിലിറ്റി (2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് 28 വരെയും 525 രൂപ പിഴയോടെ 29 വരെയും 1050 രൂപ സൂപ്പർ ഫൈനോടെ 30 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറിന് 55 രൂപ വീതം സിവി ക്യാന്പ് ഫീസും പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിന് 135 രൂപയും അടയ്ക്കണം.