തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരം മണക്കാട് കെബിഎം ഹോസ്പിറ്റൽ ഉടമയായ കല്ലാട്ടുമുക്ക് പാം വ്യൂവിൽ ഡോ.എം.എസ്. ആബ്ദീനാണ് (72) മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യഡോക്ടറാണ് ആബ്ദീൻ. രോഗബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.50നായിരുന്നു മരണം. ന്യുമോണിയ ബാധയുമുണ്ടായിരുന്നു.
സംസ്കാരം ഇന്നലെ വൈകുന്നേരം പൂന്തുറ പുത്തൻപള്ളിയിൽ നടന്നു. ഭാര്യ: സക്കീന. മക്കൾ: സമീർ സൈനുലാബ്ദീൻ (നെഫ്രോളജിസ്റ്റ്, പിവിഎസ് ഹോസ്പിറ്റൽ കോഴിക്കോട്), ഷെറിൻ (ഫാർമസിസ്റ്റ്), സനം (ഫാർമസിസ്റ്റ്).
കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു
01:15 AM Sep 21, 2020 | Deepika.com