തിരുവനന്തപുരം: ഗതാഗത കമ്മീഷണറായിരിക്കെ ആർടിഒയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്നുണ്ടായ കേസിൽ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകി.
ആരോപണവുമായി ബന്ധപ്പെട്ടു തച്ചങ്കരിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആർടിഒ ശരവണനിൽനിന്നു മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
തച്ചങ്കരിക്കെതിരെയുള്ള പരാതിയെ ബലപ്പെടുത്തുന്ന തെളിവുകളൊന്നും കണ്ടെത്താൻ വിജിലൻസിനായില്ല. ഓഡിയോ ടേപ്പടക്കമുള്ള ഡിജിറ്റൽ തെളിവുകൾക്ക് വിശ്വാസ്യതയില്ലെന്നു വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ടോമിൻ തച്ചങ്കരിക്കു വിജിലൻസിന്റെ ക്ലീൻ ചീറ്റ്
01:15 AM Sep 21, 2020 | Deepika.com