കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ‘വീട്ടിലിരിക്കാം പച്ചക്കറി നടാം’ കാമ്പയിന്റെ തുടര്‍ച്ചയായി സംഘടിപ്പിച്ച അടുക്കളത്തോട്ട പച്ചക്കറി കൃഷി മത്സരം ‘ഏദന്‍തോട്ട’ത്തിന്റെ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും 24നു വിതരണം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിനു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, പിആര്‍ഒ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
‘ഏദന്‍തോട്ടം’: സമ്മാനദാനം 24ന്
12:58 AM Sep 21, 2020 | Deepika.com