ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പുവ​രു​ത്തും:ആരോഗ്യമ​ന്ത്രി കെ.​കെ. ശൈ​ല​ജ

12:38 AM Sep 21, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​വി​​​ഡ്-19 ചി​​​കി​​​ത്സ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഓ​​​ക്‌​​​സി​​​ജ​​​ന്‍ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പ് വ​​​രു​​​ത്തു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ.​​​ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് കോ​​​ര്‍​പ്പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച് പ്ര​​​തി​​​ദി​​​ന ഓ​​​ക്‌​​​സി​​​ജ​​​ന്‍ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്തി​​​യാ​​​ണ് തു​​​ട​​​ര്‍​ച്ച​​​യാ​​​യു​​​ള്ള ഓ​​​ക്‌​​​സി​​​ജ​​​ന്‍ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ലു​​​ള്ള സ്ഥി​​​തി​​​വി​​​വ​​​രക്കണ​​​ക്കു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ കോ​​​വി​​​ഡ് രോ​​​ഗ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​കു​​​ന്ന ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് രോ​​​ഗി​​​യു​​​ടെ ര​​​ക്ത​​​ത്തി​​​ലെ ഓ​​​ക്‌​​​സി​​​ജ​​​ന്‍ അ​​​ള​​​വ് കു​​​റ​​​യു​​​ന്ന​​​താ​​​യാ​​​ണ് റി​​​പ്പോ​​​ര്‍​ട്ട്.

ഇ​​​തു രോ​​​ഗി​​​യെ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കും. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ഓ​​​ക്‌​​​സി​​​ജ​​​ന്‍ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വി​​​ക​​​രി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​ക്കാ​​​യി 7.63 ട​​​ണ്‍ ഓ​​​ക്‌​​​സി​​​ജ​​​ന്‍ ആ​​​വ​​​ശ്യ​​​മെ​​​ന്നി​​​രി​​​ക്കെ 177 ട​​​ണ്‍ ഓ​​​ക്‌​​​സി​​​ജ​​​ന്‍ വി​​​വി​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.