തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണമാണിത്. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാലായിരത്തിനു മുകളിലെത്തുന്നത്. 2,862 പേർ രോഗമുക്തി നേടി. ഇതും ഒരു ദിവസത്തെ ഉയർന്ന എണ്ണമാണ്.
ഇന്നലത്തെ 3,781 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 498 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 36 പേർ വിദേശ രാജ്യങ്ങളിൽനിന്നും 229 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 86 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. നിലവിൽ 37,488 പേരാണ് ചികിത്സയിലുള്ളത്. 92,951 പേർ രോഗമുക്തി നേടി.
2,17,695 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 47,452 സാന്പിളുകൾ പരിശോധിച്ചു. 27 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി. 11 പ്രദേശങ്ങളെ ഒഴിവാക്കി.
4,644 പേർക്കുകൂടി കോവിഡ്; ഒരു ദിവസത്തെ ഉയർന്ന എണ്ണം
12:53 AM Sep 20, 2020 | Deepika.com