തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് നാലായിരത്തിലേറെ കോവിഡ് രോഗികൾ. ഇന്നലെ 4,167 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 47,723 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്കു രോഗം കണ്ടെത്തിയത്. രോഗവ്യാപനം ശക്തമായ തിരുവനന്തപുരത്ത് പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തോടടുക്കുകയാണ്.
ഇന്നലെ 3,849 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 410 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 48 പേർ വിദേശ രാജ്യങ്ങളിൽനിന്നും 165 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 102 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 2,744 പേർ രോഗമുക്തി നേടി.
നിലവിൽ 35,724 പേരാണ് ചികിത്സയിലുള്ളത്. 90,089 പേർ ഇതുവരെ രോഗമുക്തി നേടി. 18 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടുകളാക്കി. 12 പ്രദേശങ്ങളെ ഒഴിവാക്കി.
രണ്ടാം ദിവസവും നാലായിരത്തിനു മുകളിൽ
01:09 AM Sep 19, 2020 | Deepika.com