കൊച്ചി: മൃതദേഹം സംസ്കരിക്കാനുള്ള ചടങ്ങുകള്‍ക്കായി മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയും സെമിത്തേരിയും ഓര്‍ത്തഡോക്സ് വിഭാഗത്തിനു തുറന്നുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതി വിധിയനുസരിച്ചു ജില്ലാ ഭരണകൂടം ഏറ്റെടുത്ത പള്ളിയും സെമിത്തേരിയും മൃതദേഹം സംസ്കരിക്കാനുള്ള നടപടിക്ക് തുറന്നു നല്കണമെന്നാവശ്യപ്പെട്ടു പള്ളി ട്രസ്റ്റി ജിമ്മി തരകന് ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് നിര്‍ദേശം.
മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയും സെമിത്തേരിയും തുറന്നുകൊടുക്കാന്‍ ഉത്തരവ്
01:08 AM Sep 19, 2020 | Deepika.com