സംസ്ഥാനത്തെ പ്ര​തി​ഷേ​ധ സമരങ്ങൾ; സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെടുക്കുമെന്നു പ്ര​തീ​ക്ഷ: ഹൈ​ക്കോ​ട​തി

12:47 AM Sep 19, 2020 | Deepika.com
കൊ​​​ച്ചി: കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രെ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു വി​​​ല​​​ക്കു​​​ണ്ടാ​​​യി​​​ട്ടും സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ങ്ങ​​​ള്‍ പെ​​​രു​​​കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു​​​ള്ള ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഇ​​​ക്കാ​​​ര്യം വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞ​​​ത്.

കോ​​വി​​​ഡ് കാ​​​ല​​​ത്തെ സ​​​മ​​​ര​​​ങ്ങ​​​ള്‍ ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ട് ഹൈ​​​ക്കോ​​​ട​​​തി ന​​​ല്‍​കി​​​യ ഉ​​​ത്ത​​​ര​​​വു പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ ആ​​​ക്ഷേ​​​പം. അ​​​തേ​​​സ​​​മ​​​യം രാ​​​ഷ്ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ള്‍​ക്ക് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് കൈ​​​മാ​​​റി​​​യി​​​ട്ടും ഇ​​​തു ലം​​​ഘി​​​ച്ച് സ​​​മ​​​ര​​​ങ്ങ​​​ള്‍ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഡീ. അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.