തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നടത്തുന്ന സമരങ്ങൾക്ക് നേരെയുള്ള പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് നേതാക്കൾ ഇന്നലെ പോലീസ് ആസ്ഥാനത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു
. ഉച്ചകഴിഞ്ഞു നാലോടെയാണ് നേതാക്കൾ പോലീസ് ആസ്ഥാനത്തെ മെയിൻ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. അതീവ സുരക്ഷ പ്രാധാന്യമുള്ള സ്ഥലത്താണ് പോലീസിനെ ഞെട്ടിച്ച് യൂത്ത് കോണ്ഗ്രസ് സമരം നടത്തിയത്.
പോലീസ് മർദനത്തിൽ പരിക്കേറ്റ പ്രവർത്തകരുടെ ചിത്രം ഉയർത്തി പിടിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധങ്ങളെ ചോരയിൽ മുക്കി രക്ഷപ്പെടാൻ സർക്കാർ ശ്രമം: ഷാഫി പറന്പിൽ
12:46 AM Sep 19, 2020 | Deepika.com