തിരുവഞ്ചൂർ: വൈദ്യുതി ലൈനിൽ ഇന്റർ ലിങ്കിംഗ് പണി നടത്തുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. ഈരാറ്റുപേട്ട ചെമ്മലമറ്റം വാഴയിൽ ജോജോ ജോയി(ജിജി -37)ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ തിരുവഞ്ചൂർ കവലയിലായിരുന്നു അപകടം. ത്രീ ഫേസ് ലൈൻ വലിക്കുന്നതിനുള്ള പണി പുരോഗമിക്കുന്പോൾ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്ന ലൈനിൽ കൂടി വൈദ്യുതി പ്രവാഹം ഉണ്ടായി ഷോക്കേൽക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടു ലൈനിൽ കുടുങ്ങി കിടന്ന ജോജോയെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ലൈനിൽ നിന്നെടുത്തത്. പ്രഥമ ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: വീണ. മക്കൾ: ആബേൽ, അതുൽ, ആൽഫിയ.
കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
12:46 AM Sep 19, 2020 | Deepika.com