കൊച്ചി: പൊതുപ്രവര്‍ത്തനത്തിന് ദൈവവിശ്വാസം ഊര്‍ജമാക്കിയ നേതാവാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്നു കെസിബിസി ആശംസാസന്ദേശത്തില്‍ പറഞ്ഞു. ഭിന്നതകള്‍ ഉള്ളവരോടും വ്യക്തിജീവിതത്തിന്റെ സംശുദ്ധിയെ ചോദ്യം ചെയ്തവരോടും, കല്ലെറിഞ്ഞു പരിക്കേല്പിച്ചവരോടും ക്ഷമയും ശാന്തതയും പുലര്‍ത്തി തന്റെ വിശ്വാസജീവിതത്തിന്റെ ശ്രേഷ്ഠത മുറുകെ പിടിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു.
അമ്പതു വര്‍ഷം ഒരേ മണ്ഡലത്തില്‍നിന്നു ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചതിന്റെ ധന്യതയിലാണ് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്നു മാത്രം 1970 മുതല്‍ ഒരിക്കലും തോല്‍ക്കാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നതുതന്നെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ സ്വീകാര്യതയെ സൂചിപ്പിക്കുന്നു. നിയമസഭയിലെ സാമാജികത്വത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ആശംസകളും അനുമോദനങ്ങളും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവുകങ്ങളും നേരുന്നതായി കെസിബിസി സന്ദേശത്തില്‍ പറഞ്ഞു.
ദൈവവിശ്വാസം ഊര്‍ജമാക്കിയ നേതാവ്: കെസിബിസി
12:47 AM Sep 18, 2020 | Deepika.com