പാ​ല​ക്കാ​ട്ട് ലാ​ത്തി​ച്ചാ​ർ​ജ്; വി.​ടി. ബ​ൽ​റാം എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം പേർ​ക്കു പ​രി​ക്ക്

12:46 AM Sep 18, 2020 | Deepika.com
പാ​​​ല​​​ക്കാ​​​ട്: അ​​​ധോ​​​ലോ​​​ക സ​​​ർ​​​ക്കാ​​​ർ രാ​​​ജി​​​വ​​​യ്ക്കു​​​ക എ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ക​​​ള​​​ക്ട​​​റേ​​​റ്റ് മാ​​​ർ​​​ച്ചി​​​ൽ സം​​​ഘ​​​ര്‌​​​ഷം. പോ​​​ലീ​​​സ് ലാ​​​ത്തി​​​വീ​​​ശി. ജ​​​ല​​​പീ​​​ര​​​ങ്കി​​​യും പ്ര​​​യോ​​​ഗി​​​ച്ചു. ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​ൽ വി.​​​ടി. ബ​​​ൽ​​​റാം എം​​​എ​​​ൽ​​​എ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ന്പ​​​തോ​​​ളം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ന്ത്ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു.

രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ വി.​​​ടി. ബ​​​ൽ​​​റാം എം​​​എ​​​ൽ​​​എ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ചി​​​ല പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സി​​​വി​​​ൽ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു ക​​​യ​​​റി​​​യ​​​തോ​​​ടെ​​​യാ​​​ണ് പോ​​​ലീ​​​സ് ലാ​​​ത്തി​​​വീ​​​ശി​​​യ​​​ത്. എം​​​എ​​​ൽ​​​എ​​​യ്ക്കു പു​​​റ​​​മെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എ​​​ച്ച്. ഫി​​​റോ​​​സ് ബാ​​​ബു, ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​നോ​​​ദ് ചെ​​​റാ​​​ട്, ഹ​​​ക്കീം ക​​​ൽ​​​മ​​​ണ്ഡ​​​പം തു​​​ട​​​ങ്ങി അ​​​ന്പ​​​തോ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം അ​​റി​​യി​​ച്ചു.

ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​റോ​​​സ് ബാ​​​ബു​​​വി​​​ന്‍റെ കൈ​​​യൊ​​​ടി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഷൊ​​​ർ​​​ണൂ​​​ർ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് വൈ. ​​​ഷി​​​ഹാ​​​ബു​​​ദ്ദീ​​​നും ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ​​​റൂ​​​ഖ്, സ​​​ജി​​​ൻ, ഷാ​​​നി​​​ബ്, നൗ​​​ഫ​​​ൽ ത​​​ങ്ങ​​​ൾ, അ​​​ഡ്വ. ശി​​​ല്പ, ഡോ. ​​​സ​​​രി​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

സ​​​മ​​​ര​​​ത്തി​​​നി​​​ടെ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​ൻ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ലേ​​​ക്ക് ഓ​​​ടി​​​ക്ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു​​​നീ​​​ക്കി. ഇ​​​വ​​​രെ കൊ​​​ണ്ടു​​​പോ​​​യ പോ​​​ലീ​​​സ് വാ​​​ഹ​​​നം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ചു. പി​​​ന്നീ​​​ട് വ​​​ല​​​യം തീ​​​ർ​​​ത്താ​​​ണു പോ​​​ലീ​​​സ് ഇ​​​വ​​​രെ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​ത്.

കെ.​​​ടി. ജ​​​ലീ​​​ൽ രാ​​​ജി​​​വ​​​യ്ക്കു​​​ന്ന​​​തു​​​വ​​​രെ പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​മെ​​​ന്നു വി.​​​ടി.​​​ബ​​​ൽ​​​റാം പ​​​റ​​​ഞ്ഞു. ​പോ​​​ലീ​​​സ് സം​​​ഘം​​​ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ത​​​ല്ലി​​​ച്ച​​​ത​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.