പാലക്കാട്: മഹാകവി അക്കിത്തം അച്യുതൻ നന്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം ഈ മാസം 24 ന് ഉച്ചയ്ക്കു 12 നു കവിയുടെ കുമരനെല്ലൂരിലെ വസതിയിൽ നടക്കുന്ന പരിപാടിയിൽ സമർപ്പിക്കും.
കോവിഡ് മാനദണ്ഡങ്ങൾക്കു വിധേയമായി പരമാവധി ജനപങ്കാളിത്തം കുറച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസ് വഴിയും സാംസ്കാരിക മന്ത്രി എ.കെ.ബാലൻ നേരിട്ടും പങ്കെടുക്കും.
അക്കിത്തത്തിനു ജ്ഞാനപീഠം 24ന് സമ്മാനിക്കും
12:46 AM Sep 18, 2020 | Deepika.com