തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തില്‍ ഹനിക്കാനോ തടയാനോ ദുര്‍ബലപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രത്യേക സംവിധാനം പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത് ചിലരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. പ്രത്യേകമായി ആരെയോ അല്ലെങ്കില്‍ ചിലരെയോ ഉദ്ദേശിച്ചുള്ള നീക്കമെന്ന രീതിയില്‍ തെറ്റിദ്ധാരണ ഉള്ളതായി കാണുന്നതായും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ വളരെ ഗൗരവമായി കാണണം. ആളുകളുടെ വീടുകള്‍ അക്രമിക്കപ്പെടുന്ന സ്ഥിതി ഉണ്ടായില്ലേ? വ്യാജ വാര്‍ത്തകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു ഘട്ടത്തില്‍ അവയെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യരുത് എന്ന സമീപനം സാമൂഹിക പ്രതിബദ്ധതയുള്ള ആര്‍ക്ക് എടുക്കാന്‍ സാധിക്കും. ഇപ്പോള്‍ ഉണ്ടാക്കിയ സംവിധാനം സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചില മാധ്യമങ്ങള്‍ തങ്ങള്‍ക്കു തെറ്റ് പറ്റിയാല്‍ തിരുത്താനോ, തെറ്റായ വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ ശരിയായ വാര്‍ത്ത കൊടുക്കുവാനോ തയാറാവുന്നില്ല എന്നതാണ് പൊതുഅനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തില്ല: മുഖ്യമന്ത്രി
12:19 AM Sep 18, 2020 | Deepika.com