16 ഇനം പച്ചക്കറികൾക്ക് തറവില നിശ്ചയിക്കും: മുഖ്യമന്ത്രി

12:19 AM Sep 18, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​ പ​​​ച്ച​​​ക്ക​​​റി​​​കൃ​​​ഷി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് 16 ഇ​​​നം പ​​​ച്ച​​​ക്ക​​​റി​​​ക​​​ള്‍​ക്ക് ത​​​റ​​​വി​​​ല നി​​​ശ്ച​​​യി​​​ക്കുമെന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​റി​​യി​​ച്ചു. ന​​​വം​​​ബ​​​റി​​​ല്‍ ന​​​ട​​​പ്പാ​​​ക്കും. 619 ജൈ​​​വ​​​പ​​​ച്ച​​​ക്ക​​​റി ക്ല​​​സ്റ്റ​​​റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. . സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​രു​​​മ്പോ​​​ള്‍ പ​​​ച്ച​​​ക്ക​​​റി ഉ​​​ത്പാ​​​ദ​​​നം 6.28 ല​​​ക്ഷം ട​​​ണ്ണാ​​​യി​​​രു​​​ന്ന​​​ത് 15 ല​​​ക്ഷം ട​​​ണ്ണാ​​​യി വ​​​ര്‍​ധി​​​ച്ചു.

പ​​​ച്ച​​​ക്ക​​​റി​​​കൃ​​​ഷി വ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്താ​​​കെ മ​​​ഴ​​​മ​​​റ യൂ​​​ണി​​​റ്റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന സം​​​ഭ​​​ര​​​ണ വി​​​ല ന​​​ല്‍​കി നെ​​​ല്ല് സം​​​ഭ​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.