അഞ്ചല്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കാഷ്മീരിലെ രജൗരിയിൽ പാക്കിസ്ഥാന് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി ജവാനു വീരമൃത്യു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ വയലാ ആശ നിവാസിൽ തോമസ് -അമ്മിണിക്കുട്ടി ദമ്പതികളുടെ മകൻ നായിക് അനീഷ് തോമസ്(36) ആണു സുന്ദർബനി സെക്ടറിൽ വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു പാക് ആക്രമണം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നാട്ടിലെത്തിയിരുന്ന അനീഷ് ഈ മാസം 25ന് വീണ്ടും നാട്ടില്‍ വരാനിരിക്കുകയായിരുന്നു. കോവിഡ് നിരീക്ഷണത്തില്‍ കഴിയാനുള്ള ഒരുക്കങ്ങള്‍ ചെയ്ത് കാത്തിരുന്നതിനിടെയായിരുന്നു വേര്‍പാട്. സൈനികസേവനത്തില്‍ അനീഷ് 16 വര്‍ഷം പൂര്ത്തീകരിച്ചിരു ന്നു. ഇന്നു രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം പാങ്ങോട് സൈനികകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം വയലയിലെ വീട്ടിലെത്തിച്ചു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. എമിലിയാണ് അനീഷിന്റെ ഭാര്യ. ആറുവയസുകാരി ഹന്ന ഏക മകളാണ്.
കാഷ്മീരിൽ മലയാളി ജവാനു വീരമൃത്യു
12:26 AM Sep 17, 2020 | Deepika.com