കൊച്ചി: പോപ്പുലര്‍ നിക്ഷേപത്തട്ടിപ്പു കേസില്‍ തട്ടിപ്പു നടത്തിയ കമ്പനിയുടെയും ഉടമകളുടെയും സ്വത്ത് ഏറ്റെടുക്കാന്‍ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡിപ്പോസിറ്റേഴ്സ് ഇന്‍ ഫിനാന്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നു ഹൈക്കോടതി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നല്കിയ കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശം നല്കി.
സ്വത്ത് ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ പോപ്പുലര്‍ ഫിനാന്‍സിയേഴ്സിന്റെ ബ്രാഞ്ചുകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടി സ്വര്‍ണം, പണം, മറ്റു സ്വത്തു വകകള്‍ തുടങ്ങിയവ കണ്ടുകെട്ടണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഡ്വ. കെ. രവീന്ദ്രന് പിള്ളയുള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പോപ്പുലര്‍ നിക്ഷേപത്തട്ടിപ്പ്: കമ്പനിയുടെ സ്വത്ത് സർക്കാർ ഏറ്റെടുക്കണമെന്നു കോടതി
12:26 AM Sep 17, 2020 | Deepika.com