വിചാരണ തുടങ്ങി
11:56 PM Sep 16, 2020 | Deepika.com
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നൽകിയ പരാതിയിൽ വിചാരണ തുടങ്ങി. കോട്ടയം അഡീഷണൽ ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ അടിച്ചിട്ട മുറിയിൽ ഒന്നാം സാക്ഷികൂടിയായ കന്യാസ്ത്രീയെ വിസ്തരിച്ചു. മാധ്യമങ്ങളെ കോടതിയ്ക്കുള്ളിൽ പ്രവേശിപ്പിച്ചില്ല. വിസ്താരം ഇന്നും തുടരും.