തിരുവനന്തപുരം: നിയമസഭാ സാമാജികനെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിക്കുള്ള ആദരമായി കെപിസിസിയുടെ നേതൃത്വത്തിൽ സുവർണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
നാളെ രാവിലെ 11ന് ഇന്ദിരാഭവനിൽ നടക്കുന്ന ആഘോഷപരിപാടി കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാർ,എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
ഉമ്മൻചാണ്ടിക്ക് കെപിസിസിയുടെ ആദരം നാളെ
11:56 PM Sep 16, 2020 | Deepika.com