മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിന്റെ എട്ടാം ദിവസം ഒരു മൃതദേഹം കൂടി കണ്ടെടുത്തു. രണ്ടു വയസ് പ്രായമുള്ള ധനുഷ്കയുടെ മൃതദേഹമാണ് ദുരന്തസ്ഥലത്തു നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള നാല്‍പ്പാലത്തിനു സമീപം പുഴയുടെ തീരത്ത് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 56 ആയി. രണ്ടു ദിവസം കൂടി തെരച്ചില്‍ നടത്തും.
ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ തുടര്‍ന്നുള്ള തെരച്ചില്‍ തുടരുന്നതു സംബന്ധിച്ച് ബന്ധുക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും.ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്. ഇതില്‍ പത്തു പേരും കുട്ടികളാണ്.മറ്റ് മൂന്ന് പേരില്‍ ഒരാള്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും, 62 വയസുള്ള സ്ത്രീയും പഞ്ചായത്ത് മെംബറായിരുന്ന പുരുഷനുമാണ്.
നിലവില്‍ പെട്ടിമുടിയാര്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തിവരുന്നത്. 10 പേരടങ്ങുന്ന 10 ടീമുകളും 22 പേരടങ്ങുന്ന ഒരു സംഘവുമാണ് പുഴയില്‍ തെരച്ചില്‍ നടത്തുന്നത്. ഇന്നലെ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ചെറിയ കല്‍ക്കെട്ടുകളും പുഴയോരവും അടക്കം പൂര്‍ണമായും തെരച്ചില്‍ നടത്തി.
പെട്ടിമുടിയില്‍ കണ്ടെത്താനുള്ളത് 14 പേരെ; ഒരു മൃതദേഹം കൂടി കണ്ടെടുത്തു
11:41 PM Aug 14, 2020 | Deepika.com