കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും ജില്ലയില്‍ ഉദ്യോഗസ്ഥരുടെ പരിശോധന. നഗരത്തിലെ ജ്വല്ലറികളില്‍ കസ്റ്റംസും നേരത്തെ അറസ്റ്റിലായയാളുടെ വീട്ടില്‍ എന്‍എഐ ഉദ്യോഗസ്ഥരുമാണ് പരിശോധനനടത്തിയത്.
പാളയം കമ്മത്ത് ലൈനിലെ മര്‍ഷദ്, ന്യൂ മര്‍ഷാദ് ജ്വല്ലറികളിലാണ് ഇന്നലെ രാവിലെമുതല്‍ വെകുന്നേരം വരെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയും കണക്കെടുപ്പും നടന്നത്. കേസില്‍ അറസ്റ്റിലായ എരഞ്ഞിക്കല്‍ സ്വദേശി താഴെ മനേടത്ത് സംജുവിന്റെ വീട്ടില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ എത്തിയാണു പരിശോധന നടത്തിയത്. മര്‍ഷാദ് ജ്വല്ലറിയില്‍നിന്നു കണക്കില്‍പ്പെടാതെ സൂക്ഷിച്ച 1.232 കിലോഗ്രാം സ്വര്‍ണവും ന്യൂ മര്‍ഷാദ് ജ്വല്ലറിയില്‍നിന്ന് 536 ഗ്രാം സ്വര്‍ണവും ഉള്‍പ്പെടെ ആകെ 1.768 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയിലെ കസ്റ്റംസും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനും സംയുക്തമായാണ് വെള്ളിയാഴ്ച രാവിലെമുതല്‍ വൈകുന്നേരംവരെ ഇരു ജ്വല്ലറികളിലും പരിശോധന നടത്തിയത്.
പ്രതിയുടെ കോഴിക്കോട്ടെ വീട്ടില്‍ എന്‍ഐ
11:41 PM Aug 14, 2020 | Deepika.com