10,269 കർഷകർക്കുകൂടി പെൻഷൻ
11:41 PM Aug 14, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസ് പൂർത്തിയായ ചെറുകിട കർഷകർക്കായുള്ള പെൻഷൻ പദ്ധതിയിൽ 10,269 പേരെക്കൂടി ഉൾപ്പെടുത്തിയതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. നിലവിൽ 2,57,116 കർഷകരാണ് പദ്ധതിയിൽ ഗുണഭോക്താക്കളായിട്ടുള്ളത്. 1300 രൂപയാണ് പ്രതിമാസ പെൻഷൻ.