ഋഷിരാജ് സിംഗിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നീക്കി
12:34 AM Aug 14, 2020 | Deepika.com
തിരുവനന്തപുരം: ജയിൽ ഡിജിപി ഋഷിരാജ്സിംഗിന്റെ പേരിൽ പണം തട്ടാൻ തുടങ്ങിയ വ്യാജ അക്കൗണ്ട് ഫേസ്ബുക്ക് അധികൃതർ നീക്കി. ഋഷിരാജ്സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അധികൃതർ കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതായി സൈബർ സെൽ അധികൃതർ പറഞ്ഞു.