ചുനക്കര രാമൻകുട്ടിക്ക് യാത്രാമൊഴി

12:34 AM Aug 14, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​വ​​​മ​​​ന​​​സു​​​ക​​​ളു​​​ടെ താ​​​ഴ്‌വര​​​ക​​​ളി​​​ൽ പ്ര​​​ണ​​​യ​​​ത്തി​​​ന്‍റെ ദേ​​​വ​​​ദാ​​​രു​​​പ്പൂ​​​ക്ക​​​ൾ വി​​​രി​​​യി​​​ച്ച തൂ​​​ലി​​​ക നി​​​ശ്ച​​​ല​​​മാ​​​യി. എ​​​ണ്‍​പ​​​തു​​​ക​​​ളി​​​ൽ സി​​​നി​​​മാ​​​ഗാ​​​ന​​​ങ്ങ​​​ളി​​​ൽ കാ​​​ല്പ​​​നി​​​ക വ​​​സ​​​ന്ത​​​മൊ​​​രു​​​ക്കി​​​യ ക​​​വി ചു​​​ന​​​ക്ക​​​ര രാ​​​മ​​​ൻ കു​​​ട്ടി​​​യു​​​ടെ ഭൗ​​​തി​​​ക​​​ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തൈ​​​ക്കാ​​​ട് ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ അ​​​ഗ്നി​​​നാ​​​ന്പു​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. സി​​​നി​​​മ​​​യു​​​ടെ ആ​​​ര​​​വ​​​ങ്ങ​​​ളൊ​​​ഴി​​​ഞ്ഞ് ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തി​​​രു​​​മ​​​ല​​​യി​​​ലു​​​ള്ള രേ​​​ണു​​​കാ​​​നി​​​വാ​​​സി​​​ൽ വി​​​ശ്ര​​​മ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ക​​​ൾ മൂ​​​ലം ഒ​​​രാ​​​ഴ്ച​​​യാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന അ​​​ദ്ദ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​നി​​ല ബു​​​ധ​​​നാ​​​ഴ്ച മോ​​​ശ​​​മാ​​​കു​​​ക​​​യും രാ​​​ത്രി പ​​ത്ത​​ര​​യോ​​ടെ അ​​​ന്ത്യം സം​​​ഭ​​​വി​​​ക്കു​​​ക​​​യു​​മാ​​യി​​രു​​ന്നു.

എ​​​ഴു​​​പ​​​തു​​​ക​​​ളു​​​ടെ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ലാ​​​ണ് ചു​​​ന​​​ക്ക​​​ര ച​​​ല​​​ച്ചി​​​ത്ര​​​സം​​​ഗീ​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​​ത്. ആ​​​ശ്ര​​​മം ആ​​​യി​​​രു​​​ന്നു ആ​​​ദ്യ ചി​​​ത്രം. പി.​​​ജി.​​​വി​​​ശ്വം​​​ഭ​​​ര​​​ന്‍റെ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ 1982ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ‘ഒ​​​രു തി​​​ര പി​​​ന്നെ​​​യും തി​​​ര’എ​​​ന്ന ചി​​​ത്ര​​​ത്തി​​​നു വേ​​​ണ്ടി എം.​​​ജി.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഈ​​​ണം ന​​​ൽ​​​കി​​​യ ദേ​​​വീ നി​​​ൻ രൂ​​​പം, അ​​​നു​​​രാ​​​ഗ​​​സ്വ​​​പ്ന​​​ങ്ങ​​​ളു​​​യ​​​ർ​​​ന്നു എ​​​ന്നീ സൂ​​​പ്പ​​​ർ ഹി​​​റ്റ്ഗാ​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ എ​​​ണ്‍​പ​​​തു​​​ക​​​ളി​​​ൽ ച​​​ല​​​ച്ചി​​​ത്ര​​​രം​​​ഗ​​​ത്തെ അ​​​നി​​​വാ​​​ര്യ​​​സാ​​​ന്നി​​​ധ്യ​​​മാ​​​ക്കി​​​യ​​​ത്. സി​​​ന്ദൂ​​​ര തി​​​ല​​​ക​​​വു​​​മാ​​​യ്, പാ​​​തി​​​രാ താ​​​ര​​​മേ, മു​​​ല്ല​​​വ​​​ള്ളി​​​ക്കു​​​ടി​​​ലി​​​ൽ (കു​​​യി​​​ലി​​​നെ​​​ത്തേ​​​ടി-1982) ദേ​​​വ​​​ദാ​​​രു പൂ​​​ത്തു എ​​​ൻ മ​​​ന​​​സി​​​ൻ താ​​​ഴ്‌വര​​​യി​​​ൽ, ശ​​​ര​​​ൽ​​​കാ​​​ല സ​​​ന്ധ്യാ കു​​​ളി​​​ർ തൂ​​​കി നി​​​ന്നൂ, നീ ​​​സ്വ​​​ര​​​മാ​​​യ് ശ്രു​​​തി​​​യാ​​​യ് ( എ​​​ങ്ങ​​​നെ നീ ​​​മ​​​റ​​​ക്കും-1983) ധ​​​നു​​​മാ​​​സ​​​ക്കാ​​​റ്റേ (മു​​​ത്തോ​​​ടു മു​​​ത്ത്-1984) ച​​​ന്ദ​​​ന​​​ക്കു​​​റി​​​യു​​​മാ​​​യ് സു​​​കൃ​​​ത​​​വ​​​നി​​​യി​​​ൽ (ഒ​​​രു നോ​​​ക്കു കാ​​​ണാ​​​ൻ-1985) പൂ​​​വാ​​​യ പൂ ​​​ഇ​​​ന്നു ചൂ​​​ടി വ​​​ന്ന​​​ല്ലോ ( ലൗ ​​​സ്റ്റോ​​​റി-1985) ശ്യാ​​​മ​​​മേ​​​ഘ​​​മേ (അ​​​ധി​​​പ​​​ൻ-1989) ഹൃ​​​ദ​​​യ​​​വ​​​നി​​​ക​​​യി​​​ലെ നാ​​​യി​​​ക​​​യോ, ഈ ​​​നീ​​​ല​​​രാ​​​വി​​​ൽ സ്നേ​​​ഹാ​​​ർ​​​ദ്ര​​​നാ​​​യ്, മ​​​ഞ്ഞ​​​ണി​​​ഞ്ഞ മാ​​​മ​​​ല​​​ക​​​ൾ ( കോ​​​ട്ട​​​യം കു​​​ഞ്ഞ​​​ച്ച​​​ൻ-1989)​​​തു​​​ട​​​ങ്ങി ഇ​​​രു​​​നൂ​​​റോ​​​ളം ഹി​​​റ്റ് ഗാ​​​ന​​​ങ്ങ​​​ളാ​​​ണ് ചു​​​ന​​​ക്ക​​​ര ര​​​ചി​​​ച്ച​​​ത്.

ല​​​ളി​​​ത പ​​​ദ​​​ങ്ങ​​​ളു​​​ടെ വി​​​ന്യാ​​​സ​​​ത്തി​​​ലൂ​​​ടെ അ​​​നാ​​​യാ​​​സ​​​മാ​​​യി പാ​​​ട്ടെ​​​ഴു​​​തു​​​ന്ന രീ​​​തി​​​യാ​​​ണ് ചു​​​ന​​​ക്ക​​​ര അ​​​വ​​​ലം​​​ബി​​​ച്ച​​​ത്. ചു​​​ന​​​ക്ക​​​ര-​​​ശ്യാം കൂ​​​ട്ടു​​​കെ​​​ട്ട് മ​​​ല​​​യാ​​​ള​​​ച​​​ല​​​ച്ചി​​​ത്ര വേ​​​ദി​​​യി​​​ലെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യൊ​​​രു സം​​​ഗീ​​​ത​​​ജോ​​​ടി​​​യാ​​​യി​​​രു​​​ന്നു. ആ​​​കാ​​​ശ​​​വാ​​​ണി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ധാ​​​രാ​​​ളം ല​​​ളി​​​ത​​​ഗാ​​​ന​​​ങ്ങ​​​ൾ പ്ര​​​ക്ഷേ​​​പ​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. നാ​​​ട​​​ക-​​​സീ​​​രി​​​യ​​​ൽ​​​രം​​​ഗ​​​ത്ത് ഗ​​​ണ്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ചു​​​ന​​​ക്ക​​​ര മി​​​ക​​​ച്ച പ്ര​​​ഭാ​​​ഷ​​​ക​​​നും ആ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10 ന് ​​തൈ​​​ക്കാ​​​ട് ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​രം. അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ മാ​​​ത്ര​​​മാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്. രാ​​​വി​​​ലെ തി​​​രു​​​മ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ൽ മേ​​​യ​​​ർ കെ.​​​ശ്രീ​​​കു​​​മാ​​​ർ,ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ എം​​​എ​​​ൽ​​​എ, മു​​​ൻ സ്പീ​​​ക്ക​​​ർ എം.​​​വി​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ശ്രീ​​​കു​​​മാ​​​ര​​​ൻ ത​​​ന്പി, ബി​​​ച്ചു​​​തി​​​രു​​​മ​​​ല എ​​​ന്നി​​​വ​​​ർ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ച്ചു.

ഭാ​​​ര്യ :പ​​​രേ​​​ത​​​യാ​​​യ ത​​​ങ്ക​​​മ്മ. മ​​​ക്ക​​​ൾ : രേ​​​ണു​​​ക, രാ​​​ധി​​​ക, രാ​​​ഗി​​​ണി മ​​​രു​​​മ​​​ക്ക​​​ൾ : സി.​​​അ​​​ശോ​​​ക് കു​​​മാ​​​ർ (റി​​​ട്ട: ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്) പി.​​​ടി.​​​സ​​​ജി (റെ​​​യി​​​ൽ​​​വേ, മും​​​ബൈ) കെ.​​​എ​​​സ്.​​​ശ്രീ​​​കു​​​മാ​​​ർ ( സി​​​ഐ​​​എ​​​ഫ്ടി) .