മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടി
12:14 AM Aug 14, 2020 | Deepika.com
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ 137 അടിയായി തുടരുന്നു. മഴ ഇല്ലാത്തതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. സെക്കന്‍ഡില്‍ 2211 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്‍ഡില്‍ 2160 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.