കൊച്ചി: നൈപുണ്യ ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന പ്രതിഭാസംഗമം നാളെ ഉച്ചയ്ക്കു രണ്ടു മുതല്‍ നാലുവരെ ഓണ്‍ലൈനായി നടക്കും. വിവിധ ബോര്‍ഡ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പ്രതിഭാസംഗമത്തില്‍ ആദരിക്കും. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യും. കെഎസ്ഐഡിസി ചെയര്മാന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തും.
അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. പോള്‍ ചിറ്റിനപ്പിള്ളി, നൈപുണ്യ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ റവ. ഡോ. ജോണ്സണ് വടക്കുംചേരി, ഫാ. സൈമണ്‍ പള്ളുപ്പേട്ട, ഫാ. സാജോ പടയാട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. സൂം ആപ്ലിക്കേഷനിലൂടെ വെബിനാറായാണു പ്രതിഭാസംഗമം ഒരുക്കിയിരിക്കുന്നത്.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍, നൈപുണ്യ ഇന്റര്‍നാഷണല്‍ ഓണററി മെമ്പര്‍ഷിപ്പ്, പത്തു മാസത്തെ സിവില്‍ സര്‍വീസ് ബേസിക്സ് കോഴ്സിനു 2000 രൂപയുടെ സ്കോളര്‍ഷിപ് എന്നിവ ലഭിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ്, എ വണ്‍ ലഭിച്ചവര്‍ പ്രതിഭാസംഗമത്തിന്റെ രജിസ്ട്രേഷനു 9544919144, 994789966 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
നൈപുണ്യ ഇന്റര്‍നാഷണല്‍ പ്രതിഭാസംഗമം നാളെ
12:14 AM Aug 14, 2020 | Deepika.com