കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്ത 24 മുതല്‍
12:14 AM Aug 14, 2020 | Deepika.com
കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ ഓണച്ചന്ത 24 മുതല്‍ 30 വരെ നടക്കും. കണ്‍സ്യൂമര്‍ ഫെഡ് ത്രിവേണി ഉത്പന്നങ്ങളായ ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവ വിപണിയിലെത്തിക്കുമെന്നും ചെയര്മാന് എം. മെഹബൂബ് അറിയിച്ചു. 23നു മുഖ്യമന്ത്രി പിണറായി വിജയന് ഓണച്ചന്തയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 1,850 ഓണച്ചന്തകളിലായി 13 ഇനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ ലഭിക്കും.