പാലാ: സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം ഒരുക്കുന്ന ടെക്സ് എന്ന വെബിനാര്‍ പരമ്പര ഇന്ന് ആരംഭിക്കും. രസകരമായ കഥപറച്ചില്‍ രീതിയിലൂടെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഊന്നിയ വൈവിധ്യമാർന്ന വിഷയങ്ങളാണ് ഈ പ്രഭാഷണപരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാഷണത്തോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് പ്രഭാഷകരുമായി സംവദിക്കാനുള്ള അവസരവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഓഗസ്റ്റ് 25 വരെ നീളുന്നതാണ് ഒന്നാംഘട്ട പ്രഭാഷണപരമ്പര. പരമ്പരയില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് കോളജിന്റെ വെബ്സൈറ്റ് വഴിയോ www.sjcetpalai.ac.in, ഫെയ്സ്ബുക്ക് ചാനല്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
വെബിനാർ പരമ്പര
12:14 AM Aug 14, 2020 | Deepika.com