തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ തുക അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർ, സർവീസ് പെൻഷണർമാർ/ ഫാമിലി പെൻഷണർമാർ എന്നിവർക്ക് കൈപ്പറ്റിയ തുക കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ പേരിൽ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് 001101023000269 (ഐഎഫ്എസ് കോഡ് കെഎസ്ബികെ 0000101) സ്വമേധയാ തിരികെ അടയ്ക്കാൻ സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചു.
തുക തിരികെ അടയ്ക്കാത്തവരുടെ ശമ്പളത്തിൽ നിന്ന്/ സർവീസ് പെൻഷൻ/ കുടുംബ പെൻഷൻ തുകയിൽ നിന്ന് 10 തുല്യ തവണകളായി തിരികെ ഈടാക്കും. താത്കാലിക ജീവനക്കാരായിരുന്നവർ അനർഹമായി കൈപ്പറ്റിയ തുക തിരികെ അടച്ചതിനു ശേഷം മാത്രമേ തുടർന്ന് പെൻഷൻ പുനഃസ്ഥാപിച്ച് നൽകു.
സാമൂഹ്യ സുരക്ഷാ പെൻഷൻ: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം
12:14 AM Aug 14, 2020 | Deepika.com