രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ വിദേശത്തുനിന്നും 64 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സന്പർക്കത്തിലൂടെ രോഗം പിടിപെട്ടവരിൽ 45 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. 880 പേർ ഇന്നലെ രോഗമുക്തരായി. 13,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,926 പേർ ഇതുവരെ രോഗമുക്തി നേടി. 1,51,752 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
കാസർഗോഡ് ഹരിപുരം സ്വദേശി ഷംസുദീൻ (53), തിരുവനന്തപുരം മരിയപുരം സ്വദേശി കനകരാജ് (50), എറണാകുളം അയ്യംപുഴ സ്വദേശിനി മറിയംകുട്ടി (77), ഇടുക്കി സ്വദേശി അജിതൻ (55), കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പൻ (89), കാസർഗോഡ് സ്വദേശി ആദം കുഞ്ഞി (65) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്.