പരിസ്ഥിതി ആഘാത വിജ്ഞാപനം രാജ്യതാത്പര്യത്തിനെതിര്
12:23 AM Aug 13, 2020 | Deepika.com
കൊച്ചി: പരിസ്ഥിതി ആഘാതപഠന (ഇഐഎ) നിയമഭേദഗതിക്കായുള്ള കരട് വിജ്ഞാപനം രാജ്യതാല്പര്യത്തിന് എതിരാണെന്നും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപി. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന ഭേദഗതികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ബെന്നി ബഹനാന് പ്രധാനമന്ത്രിക്കു കത്തു നല്കി.