കാക്കനാട്: രജിസ്റ്റര്‍വിവാഹിതരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണ്ട എന്ന നിര്‍ദേശത്തിൽ അന്തര്‍ദേശിയ സീറോ മലബാര്‍ മാതൃവേദി വിയോജിപ്പ് രേഖപ്പെടുത്തി. സര്‍ക്കാര്‍ അതു പ്രാബല്യത്തില്‍ കൊണ്ടുവരരുതെന്നും മാതൃവേദി ആവശ്യപ്പെട്ടു.
അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി എക്സിക്യൂട്ടീവ് യോഗം ഓണ്‍ലൈനായി പ്രസിഡന്റ് ഡോ. കെ. വി. റീത്താമ്മയുടെ അധ്യക്ഷതയില്‍ സമ്മേളിച്ചു. മാതൃത്വം നവയുഗസൃഷ്ടിക്കായി എന്ന ദര്‍ശനം മുന്‍നിര്‍ത്തി വിശ്വാസജീവിതം, ശുചിത്വസംസ്കാരം, ഭക്ഷ്യപരമാധികാരം, സ്ത്രീസുരക്ഷ എന്നിവ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മാതൃവേദി ലക്ഷ്യമിടേണ്ടത് എന്ന് യോഗം നിര്‍ദേശിച്ചു. ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍കൂനന്‍, റോസിലി പോള്‍ തട്ടില്‍, ടെസി സെബാസ്റ്റ്യന്‍, അന്നമ്മ ജോണ്‍ തറയില്‍, റിന്‍സി ജോസ്, ബീന ബിറ്റി, മേഴ്സി ജോസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
സീറോ മലബാര്‍ മാതൃവേദി പ്രതിഷേധിച്ചു
12:25 AM Aug 12, 2020 | Deepika.com