മാസ്ക് ധരിക്കാതെ രണ്ടാമതും പിടിയിലാകുന്നവർക്ക് 2000 രൂപ പിഴ
12:25 AM Aug 12, 2020 | Deepika.com
തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പോലീസ് നടപടികൾ കൂടുതൽ കർശനമാക്കും. മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയറാക്കും. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരിൽ നിന്ന് പിഴയായി 2000 രൂപ വീതം ഈടാക്കും.