കോട്ടയം: റബർ തോട്ടങ്ങളിലെ ഇടവിളകൃഷിയെക്കുറിച്ച് റബർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഓണ്‍ലൈൻ പരിശീലനപരിപാടി നടത്തുന്നു.
18നു രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലന പരിപാടി. ജിഎസ്ടി രജിസ്ട്രേഷനുള്ള കേരളീയർക്കും കേരളത്തിനു പുറത്തുള്ളവർക്കും 118 രൂപ ആയിരിക്കും ഫീസ്. ഡയറക്ടർ (ട്രെയിനിംഗ്), റബർബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐഎഫ്എസ്സി കോഡ് - CBIN 0284150) യുടെ കോട്ടയത്തുള്ള റബർബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ടിലേക്ക് ഫീസ് നേരിട്ട് അടയ്ക്കാം. 16നു വൈകുന്നേരം അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കായിരിക്കും പ്രോഗ്രാം ലിങ്ക് ലഭിക്കുക. 04812353127, 7994650941.
ഇടവിളകൃഷിയിൽ ഓണ്‍ലൈൻ പരിശീലനം
12:25 AM Aug 12, 2020 | Deepika.com