തിരുവനന്തപുരം: ശക്തമായ മഴ ലഭിച്ചെങ്കിലും വൈദ്യുതി ബോർഡിന്റെ 18 അണക്കെട്ടുകളിലുമായി 58.9 ശതമാനം ജലം മാത്രമേയുള്ളൂവെന്ന് വൈദ്യുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. 18 അണക്കെട്ടുകളിലുമായി 2079.2 എംസിഎം ജലമുണ്ട്. 18 ഡാമുകളുടെ ആകെ സംഭരണ ശേഷി 3532.50 എംസിഎം ആണ്. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 60.31 ശതമാനവും ഇടമലയാറിൽ 53.91 ശതമാനവും കക്കിയിൽ 59.31 ശതമാനവും ഷോളയാറിൽ 72.09 ശതമാനവും ജലമുണ്ട്.
പന്പ ഡാം തുറന്നു വിട്ടിട്ടും പന്പ നദിയിലെ ജലനിരപ്പ് ഉയർന്നില്ല. പന്പ ജല സംഭരണിയിൽ പരമാവധി ജലനിരപ്പ് എത്തുന്നതിനു മുന്പേയാണ് തുറന്നു വിട്ടു ജലവിതാനം നിയന്ത്രിച്ചതെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.
അണക്കെട്ടുകളിൽ 58.9 ശതമാനം ജലം മാത്രം: വൈദ്യുതി ബോർഡ്
03:10 AM Aug 11, 2020 | Deepika.com