കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം യുഎഇയിലെത്തി. നിലവില്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള കേസിലെ പ്രധാനകണ്ണിയും മൂന്നാം പ്രതിയുമായ തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദിനെ കസ്റ്റഡിയിലെടുക്കുകയാണ് എന്‍ഐഎയുടെ ലക്ഷ്യം. കേസിലെ നിര്‍ണായക തെളിവുകൾ ലഭിക്കണമെങ്കില്‍ ഫൈസിലിനെയും മറ്റൊരു പ്രതിയായ റബിന്‍സിനെയും ഇന്ത്യയിലെത്തിക്കണം.
സ്വര്‍ണം വാങ്ങാന്‍ യുഎഇയിലെ ഹവാല ഇടപാടുകാരില്‍നിന്നു പണം സമാഹരിച്ചതും സ്വര്‍ണം വാങ്ങി നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് അയച്ചിരുന്നതും ഫൈസലാണ്.
എന്‍ഐഎ സംഘം യുഎഇയിൽ; അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്
03:10 AM Aug 11, 2020 | Deepika.com